രോഗബാധിതർ ഒൻപതു ലക്ഷം കടന്നു: മരണം അരലക്ഷത്തിലേക്ക്

single-img
2 April 2020

ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ഇതുവരെ 903,799 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗബാധിതരായി 45,334 പേര്‍ മരിച്ചു. ഇതുവരെ 190,675 ആളുകൾ രോഗവിമുക്തരായി.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 13,155 പേരാണ് ഇതുവരെ മരിച്ചത്. ഇന്നുമാത്രം 727 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിരണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറായി. 

സ്‌പെയിനില്‍ ഇതുവരെ മരിച്ചത് 9,053 പേരാണ്. ഇന്ന് മാത്രം 589 പേര്‍ മരിച്ചു. രോഗികളുടെ എണ്ണം ഒരുലക്ഷം കഴിഞ്ഞു.

രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായത് അമേരിക്കയിലാണ്. രോഗികളുടെ എണ്ണം രണ്ടുലക്ഷം കഴിഞ്ഞു. ഇതുവര 4,394 പേര്‍ മരിച്ചു. ഫ്രാന്‍സ് 3,523, ചൈന 3,312, ജര്‍മ്മനി 848, ഇറാന്‍ 3,036, യുകെ 2,352, നെതര്‍ലന്റ് 1,173 പേരുമാണ് മരിച്ചത്.