രാമനവമി; ലോക്ക് ഡൗണ്‍ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ജയ് ശ്രീരാം മുഴക്കി ക്ഷേത്രങ്ങൾക്ക് മുൻപിൽ തീര്‍ത്ഥാടകരുടെ തിരക്ക്

single-img
2 April 2020

ഈ വര്‍ഷത്തെ രാമനവമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ക്ഷേത്രങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് തീര്‍ത്ഥാടകരുടെ തിരക്ക്. പലരും ഉറക്കെ ജയ് ശ്രീരാം മുഴക്കിയാണ് ക്ഷേത്രങ്ങളിലേക്ക് വരുന്നത്. സംസ്ഥാനമാകെ ധാരാളം ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ ഇപ്പോഴും നീണ്ട ക്യൂ ഉണ്ട്.

രാജ്യമാകെ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഗുരുതരമായ ഈ സുരക്ഷാ വീഴ്ച. ഇപ്പോള്‍ പോലീസുകാര്‍ എത്തി ആളുകളെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ ദിവസങ്ങളിലെ പോലെ ക്ഷേത്രങ്ങളില്‍ ഇന്ന് പൂജ നടക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല.

അതിനാല്‍ ഗേറ്റിന് പുറത്ത് തീര്‍ത്ഥാടകര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. ആളുകളെ മാറ്റാന്‍ എത്തിയ പോലീസുകാര്‍ക്കെതിരെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതില്‍ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.