‘ഇന്ത്യയിൽ കൊവിഡ് പരത്തിയത് വിദ്യാഭ്യാസമില്ലാത്ത പന്നികൾ’; വിദ്വേഷ പ്രസ്താവനയുമായി ഗുസ്തി താരം ബബിത ഭോഗട്ട്

single-img
2 April 2020

രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പേരില്‍ വിദ്വേഷ പ്രസ്താവനയുമായി പ്രമുഖ ഗുസ്തി താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ബബിത ഭോഗട്ട്. ഇന്ത്യയിലുള്ള വിദ്യാഭ്യാസമില്ലാത്ത പന്നികളാണ് ഇവിടെ കൊവിഡ് പരത്തിയതെന്ന് അവർ പറയുന്നു. ഡൽഹിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിനെത്തിയവരെ ലക്ഷ്യമാക്കിയാണ് ബബിതയുടെ വാക്കുകള്‍.

അതോടൊപ്പം തന്നെ ‘നിസാമുദ്ദീന്‍ ഇഡിയറ്റ്‌സ്’ എന്ന ഒരു ഹാഷ്ടാഗും ബബിതയുടെ ട്വീറ്റിനോടൊപ്പം ഉണ്ട്. സാധാരണയായിനിങ്ങളുടെ പ്രദേശത്ത് പരത്തുന്നത് വവ്വാലുകള്‍ ആണെങ്കില്‍, ഇന്ത്യയില്‍ അത് പരത്തുന്നത് വിദ്യാഭ്യാസമില്ലാത്ത പന്നികളാണെന്നായിരുന്നു ബബിതയുടെ ട്വീറ്റ്. 2019ല്‍ ബിജെപിയില്‍ ചേര്‍ന്ന ബബിത ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു.