ബെല്ലി ഡാൻസുമായി ആനന്ദത്തിലെ ദിയ, ചുവടുകളുമായി അഹാനയും സഹോദരിമാരും; ‘ലോക്ക് ഡൗൺ’ ഡാൻസുമായി താരങ്ങൾ

single-img
2 April 2020

ലോക് ഡൗൺ കാലത്ത് നേരം പോക്കിനായി പലരും പല കാര്യങ്ങളുമാണ് ചെയ്യുന്നത്. ചിലർ പാചകം പരീക്ഷണങ്ങളിലാണ് ചിലരാകട്ടെ വ്യായാമവും ശുചീകരണ പ്രവർത്തനങ്ങളുമായി സമയം വിനിയോ​ഗിക്കുന്നു. നടി അഹാന കൃഷ്ണയും സഹോദരിമാരും ആനന്ദത്തിലെ നായിക ദിയയും നൃത്തം ചെയ്താണ് ‘ലോക്ക് ഡൗൺ സമയത്തെ ആനന്ദകരമാക്കുന്നത്.

View this post on Instagram

• The only time I get to dress up now 🙈•

A post shared by Siddhi Mahajankatti (@siddhi_mahajankatti) on

ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016–ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ദി മഹാജൻകട്ടി .ചിത്രത്തിൽ സിദ്ദി അവതരിപ്പിച്ച ദിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് കാളിദാസ് ജയറാം നായകനായെത്തിയ ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലും സിദ്ദി വേഷമിട്ടിരുന്നു. ഇപ്പോൾ ബെല്ലി ഡാൻസുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സിദ്ദി. സിദ്ദിയുടെ നൃത്തം വളരെ നന്നായിട്ടുണ്ടെന്ന് ആരാധകർ‍ അഭിപ്രായപ്പെടുന്നു.

അഹാനയുടെയും സഹോദരിമാരുടെയും ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നതിൽ മറ്റൊരു ‘ലോക്ക് ഡൗൺ’ ഡാൻസ് . ഔ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചുവടു വയ്ക്കുന്നത്.മുന്‍പും അഹാനയുടെയും സഹോദരിമാരുടെയും ഡാന്‍സ് വീഡിയോ വൈറലായിരുന്നു. എഡ് ഷീരന്റെ ‘ഷേപ്പ് ഓഫ് യു’ ജിമിക്കി കമ്മല്‍ എന്നീ ഗാനങ്ങള്‍ക്ക് അഹാനയും സഹോദരിമാരും ചുവടുവച്ചതിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്.