കൊവിഡ്19; ആളുകൾ മരിക്കുന്നതുകാണുമ്പോൾ ഹൃദയം നുറുങ്ങുന്നു,അനാവശ്യമായി ഭയപ്പെടരുതെന്നും യുവരാജ് സിംഗ്

single-img
1 April 2020

ലോകരാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജിവനെടുത്ത കൊവിഡ് 19 ഇന്ത്യയിലും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ആശങ്ക പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കു കയാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുൻകാല താരങ്ങളിലൊരാളായ യുവരാജ് സിംഗ്.

അതിവേഗം പടരുന്ന വൈറസ് മനുഷ്യ ജീവനുകള്‍ എടുക്കുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുവെന്നാണ് യുവരാജ് പറയുന്നത്. ആഗോള തലത്തില്‍ അതീവ വേഗതയിലാണ് കൊറോണ വൈറസ് പടരുന്ന് പിടിക്കുന്നതെന്നും യുവരാജ് പറഞ്ഞു

അതേ സമയം ഈ സാഹചര്യത്തിൽ അനാവശ്യമായി ഭയപ്പെടരുതെന്നും, പകരം ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സൈറ്റുകള്‍ സന്ദര്‍ശിച്ച്‌ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.