രാജ്യത്ത് പാചകവാതക വില താഴുന്നു; സിലിണ്ടറിന് 62 രൂപ 50 പൈസ കുറഞ്ഞു

single-img
1 April 2020

കൊറോണക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി പാചകവാതകത്തിന്റെ വിലകുറയുന്നു. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില.

ഇന്നു മുതലാണ് പുതുക്കിയ വില നിലവില്‍ വന്നത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയിലും വില കുറയാന്‍ കാരണം.

മാര്‍ച്ച്‌ ആദ്യവാരവും സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു. 2019 ആഗസ്റ്റിന് ശേഷം എല്‍.പി.ജി സിലിണ്ടറിന്റെ വില കുറച്ചത് കഴിഞ്ഞ മാസമാണ്. മാര്‍ച്ചിന് മുമ്ബ്, കഴിഞ്ഞമാസത്തിനിടെ ആറ് തവണ വില കൂട്ടിയിരുന്നു.