ഐഎസ് അനുകൂലികള്‍ ഡല്‍ഹിയില്‍ നുഴഞ്ഞുകയറി; ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

single-img
1 April 2020

ആഗോള ഭീകര സംഘടനകളിൽ ഒന്നായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികൾ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ എത്തിയെന്ന് വിവരം. ഇവിടെ ഇവർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഐഎസ് അനുകൂലികളായ രണ്ട് കശ്മീരി യുവാക്കളാണ് ഡൽഹിയിലേക്ക് നുഴഞ്ഞുകയറിയത് എന്ന് പോലീസ് പറയുന്നു. ഡൽഹി, പഞ്ചാബ് , കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ പോലീസ് സംയുക്തമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.