പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി; കേരളത്തിലേക്ക് മടങ്ങാൻ സഹായാഭ്യര്ഥന

single-img
1 April 2020

പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി. ആടു ജീവിതം സിനിമയുടെ ഷൂട്ടിങിനായി ജോര്‍ദാനിലെ വാഡി റമിലെത്തിയ സംഘമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാകാതെ കുടുങ്ങിയത്. 58 പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ഫിലും ചേംബറിന്‍റെ സഹായം തേടി. മുഖ്യമന്ത്രിയെ അറിയിച്ചതായി ഫിലിം ചേംബര്‍ വ്യക്തമാക്കി.

ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങിയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ സാധിച്ചിട്ടുള്ളതായാണ് അവിടുന്ന് ലഭിച്ച വിവരം. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പ് നല്‍കിയിട്ടുണ്ട്.