ലോക പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി അന്തരിച്ചു: മരണകാരണം കൊറോണ

single-img
1 April 2020

ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു അന്ത്യം. എന്നാൽ കോവിഡ് ലക്ഷണങ്ങളൊന്നും ഇവര്‍ക്കുണ്ടായിരിന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 

സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്ഐവി പ്രതിരോധ ഗവേഷക മേധാവിയുമാണ് ഗീതാ റാംജി. യൂറോപ്യന്‍ ഡെവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്പുകള്‍ (ഇഡിസിടിപി) 2018-ല്‍ ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയായി ഇവരെ തിരഞ്ഞെ‌ടുത്തിരുന്നു. 

പുതിയ എച്ച്ഐവി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരുന്നു ഈ അം​ഗീകാരം ലഭിച്ചത്. 

ലണ്ടനിലായിരുന്ന ​ഗീതാ ഒരാഴ്ച മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്‌. ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയെയാണ് ഗീത റാംജി വിവാഹം കഴിച്ചിരിക്കുന്നത്.