ഒരു മാസം മുമ്പ് മലേഷ്യയിൽ നടന്ന തബ്‌ലീഗിൽ പങ്കെടുത്ത 16,000 പേരിൽ 400 പേർക്ക്‌ കൊറോണ പോസ്റ്റിറ്റീവായിരുന്നു

single-img
1 April 2020

സാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ കേന്ദ്രസർക്കാർ ഊർജിത ശ്രമം തുടങ്ങിയ സാഹചര്യത്തിൽ പുതിയ വാർത്ത. ക്വലാലംപൂരിൽ ഫെബ്രുവരി 27 മുതൽ മാർച്ച്‌ 1 വരെ നടന്ന തബ്‌ലീഗ്‌ ജമാഅതിൽ പങ്കെടുത്ത 16,000 പേരിൽ 400 പേർക്ക്‌ കൊറോണ പോസ്റ്റിറ്റീവെന്നുള്ളതാണ് പുതിയ വിവരം. ഇതിൽ 34 വയസുള്ള ഒരാൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. 

പരിപാടിയിൽ പങ്കെടുത്ത 5000 പേരെ മാത്രമേ മലേഷ്യൻ ഗവർമ്മെന്റിനു ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല മലയാളികളുൾപ്പെടെ ഇന്ത്യയിൽ നിന്ന് പലരും ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. 

ഇതിനിടെ നിസാമുദ്ദിനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കൂടി കൊറോണ ഇന്നലെ സ്ഥിരീകരിച്ചു. മലേഷ്യയിൽ കൊറോണ പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിൻ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.