അമേരിക്കയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു

single-img
1 April 2020

അമേരിക്കയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ്(45) ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു.

അതേസമയം, അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി. ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. 

അരലക്ഷത്തിലേറെ പേർക്കാണ് ന്യൂയോർക്കിൽ രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളെല്ലാം നിറഞ്ഞു. ആവശ്യത്തിന് മെഡിക്കൽ ജീവനക്കാരില്ലാത്തതും വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തതും പ്രതിസന്ധിയുയർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.