24 മണിക്കൂറിനിടെ ലോകത്ത് നഷ്ടപ്പെട്ടത് നാലായിരത്തിലേറെ ജീവനുകൾ: മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു

single-img
1 April 2020

ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് വൈറസ് ബാധ പടരുകയാണ്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,105 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷം കവിഞ്ഞുവെന്ന ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. 8,56,916 പേരാണ് ഇതുവരെ രോ​ഗബാധിതരായി ചികിൽസയിലുള്ളത്. 

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3860 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 719 പേരാണ്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1,87,347 ആയി ഉയര്‍ന്നു. 

ഇറ്റലിയില്‍ മരണം 12000 കടന്നു. 12,428 ആളുകളാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ മരണം 8464 ആയി. ഫ്രാന്‍സില്‍ 3523 പേരും, ചൈനയില്‍ 3305 പേരും ഇറാനില്‍ 2898 പേരും മരിച്ചു. ബ്രിട്ടനില്‍ 1789, നെതര്‍ലാന്‍ഡ്‌സ് 1030, ജര്‍മ്മനി 775 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍.