ഇന്നുമുതൽ പത്ത്‌ പൊതുമേഖല ബാങ്കുകള്‍ ലയിച്ചു നാലാകും: ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

single-img
1 April 2020

2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖല ബാങ്കുകൾ ലയിച്ച് നാലാകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്ത് മൊത്തം 27 പൊതുമേഖല ബാങ്കുകളാണ് ഉണ്ടായയിരുന്നത്. രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകൾ ബുധനാഴ്ച 4 ആയി ചുരുങ്ങും. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്.10 ബാങ്കുകളുടെ ലയനം കൂടുതൽ ശക്തമായ ബാങ്കുകളെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്ന് സർക്കാർ പറയുന്നു.ഈ മെഗാ ബാങ്ക് ലയനത്തിലൂടെ പൊതുമേഖലാ ബാങ്ക് കളുടെ എണ്ണം 2017 ലെ 27 ബാങ്കുകളിൽ നിന്ന് 2020 ൽ 12 ബാങ്കുകളായി ഏകീകരിക്കും.

കോവിഡ് ബാധയും ലോക്ഡൗണും കാരണം ബാങ്കുകളുടെ ലയനം നീട്ടിവെച്ചേക്കാമെന്ന അഭ്യൂഹം വ്യാപകമായിരുന്നു. എന്നാൽ അതിന് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ലയിപ്പിക്കുന്ന ബാങ്കുകളുടെ ശാഖകൾ ലയിപ്പിച്ച ബാങ്കുകളുടെ ശാഖകളായി പ്രവർത്തിക്കും. ലയിപ്പിക്കുന്ന ബാങ്കുകളുടെ ഉപഭോക്താക്കളെയും ലയിപ്പിച്ച ബാങ്കുകളുടെ ഉപഭോക്താക്കളായി പരിഗണിക്കും.ബാങ്കുകളുടെ ലയനം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിക്കുകയും കേന്ദ്ര മന്ത്രിസഭ മാർച്ച് 4 ന് അന്തിമ അനുമതി നൽകുകയും ചെയ്തു.

മുൻകാലങ്ങളിൽ മറ്റ് പല ബാങ്ക് ലയനങ്ങളും നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, 2017 ൽ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ അഞ്ച് പങ്കാളിത്ത ബാങ്കുകളേയും ഭാരതീയ മഹില ബാങ്കിനെയും ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിച്ചു

ലയനവുമായി ബന്ധപ്പെട്ട് ചില പ്രധാന കാര്യങ്ങൾ

ഓറിയന്റൽ ബാങ്ക ഓഫ് കൊമേഴ്സും (OBC) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യും (UBI) പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB) ലയിക്കും. ഇതോടെ 17.95 ലക്ഷം കോടി രൂപയുടെ ബിസ്സിനസ്സും 11,437 ശാഖകളുടെ ശൃംഖലയുമുള്ള രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാവും പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB). ഒന്നാം സ്ഥാനം 52.05 ലക്ഷം കോടിയുടെ ബിസ്സിനെസുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI) ക്കാണ്.

സിൻഡിക്കേറ്റ് ബാങ്ക് കനാറാ ബാങ്കിലാണ് ലയിക്കുക. ഇതോടെ കാനാറ ബാങ്ക് 15.20 ലക്ഷം കോടി രൂപയുടെ ബിസ്സിനസ്സും 10,324 ശാഖകളുടെ ശൃംഖലയുമുള്ള നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും.

അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായാണ് ലയിക്കുക . അലഹബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കുമായി ലയിപ്പിക്കുമ്പോൾ 8.08 ലക്ഷം കോടി രൂപയുടെ ബിസിനസ് ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും.

ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിക്കുക.ലയനത്തോടെ 14.59 ലക്ഷം കോടി രൂപയും 9,609 ശാഖകളുമുള്ള ഇന്ത്യയിലെ അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാറും.

നിക്ഷേപകർ ഉൾപ്പടെയുള്ള ഉപഭോക്താക്കൾ ഏതുബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും.

ലയനത്തിനുശേഷം 12 പൊതുമേഖല ബാങ്കുകളാണ് അവശേഷിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനാറ ബാങ്ക്, യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയാണവ.മറ്റ് ആറ് സ്വതന്ത്ര പൊതുമേഖല ബാങ്കുകൾ: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിൻഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെ്ൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.