ക്വാറന്റൈനിൽ പ്രവേശിച്ച് തായ് ലാന്‍ഡ്‌ രാജാവ്; പൂര്‍ണ്ണമായി ബുക്ക് ചെയ്ത സ്റ്റാര്‍ ഹോട്ടലില്‍ പരിചരിക്കാന്‍ 20 സ്ത്രീകള്‍

single-img
31 March 2020

കൊറോണ വൈറസ് പ്രതിരോധ ഭാഗമായി ഇതാ ജർമനിയിലെ ആഡംബര ഹോട്ടലിൽ സ്വയം സമ്പർക്ക വിലക്കുമായി കഴിയുകയാണ് തായ്ലന്‍ഡ് രാജാവ് മഹാ വജിരലോങ്കോന്‍. രാജാവിന് താമസിക്കാന്‍ ഈ ഹോട്ടൽ പൂര്‍ണ്ണമായും ബുക്ക് ചെയ്യുകയും സേവകരായി 20 സ്ത്രീകളെയും അദ്ദേഹം ഒപ്പം കൂട്ടി.

ജര്‍മനിയിലെ ബാവേറിയ സ്റ്റേറ്റിലെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിലുള്ള രാജാവിന് ലോക് ഡൌണ്‍ നിലനില്‍ക്കെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും താമസിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇപ്പോള്‍ കൂടെ കൂട്ടിയതിലും കൂടുതല്‍ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതി. പക്ഷെ അവരില്‍ നിന്നും 119 പേരെ കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ഒഴിവാക്കിയതായി ജര്‍മ്മനിയില്‍ നിന്നുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രാജാവ് ജര്‍മനിയിലെ ഹോട്ടലില്‍ ഇത്തരത്തില്‍ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ച വാര്‍ത്തകളെ തുടര്‍ന്ന് തായ് ലാന്‍ഡില്‍ വലിയ ഒച്ചപ്പാടാണ് ഉള്ളത്.’വൈ ഡു വി നീഡ് എ കി’ എന്നാ വാചകമാണ് ഇപ്പോള്‍ അവിടെ ട്വിറ്ററില്‍ തരംഗം. ഇതുവരെ തായ് ലാന്‍ഡില്‍ 1,524 കൊറോണ പോസിറ്റീവ് കേസുകളും ഒമ്പത് മരണങ്ങളുംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.