മദ്യം കിട്ടാത്തതില്‍ അസ്വസ്ഥത; ട്രാന്‍സ്ഫോമറില്‍ ചെന്ന് പിടിച്ച് മധ്യവയസ്കന്‍റെ ആത്മഹത്യാ ശ്രമം

single-img
31 March 2020

ലോക്ക് ഡൌൺ നിലവിൽ വന്നതോടെ മദ്യം കിട്ടാത്തതിൽ അസ്വസ്ഥത പ്രകടിപ്പിച്ച മധ്യവയസ്കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെലങ്കാനയിലുള്ള സിദ്ദിപേട്ട് ജില്ലയിൽ റോഡരികിലെ ​‍ട്രാന്‍സ്ഫോമറില്‍ നിന്ന് സ്വയം ഷോക്കേല്‍പ്പിച്ചാണ് 40 വയസുള്ള വ്യക്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇയാള്‍ ട്രാന്‍സ്​ഫോമറിന് സമീപം എത്തുകയും സംരക്ഷണ വേലി മറികടന്ന് ഫ്യൂസ് ബോക്സുകളില്‍ തുടര്‍ച്ചയായി ഇടിച്ചതിനാൽ ഇയാള്‍ക്ക് ഇതിനിടെ ഷോക്കേൽക്കുകയുമായിരുന്നു സമീപവാസികള്‍ പറഞ്ഞു. മധ്യവയസ്കന്റെ ആത്മഹത്യാ ശ്രമം കണ്ട സമീപവാസികള്‍ ഉടന്‍ തന്നെ വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞു.

ഷോക്ക് ഏറ്റതിനാൽ ശരീരത്തിൽ സാരമായി പൊള്ളലേറ്റ ഇയാളെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ ഒരു സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് അറിയിച്ചു.