‘അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരിക്കാം’; കർണാടക അതിർത്തി പ്രശ്നത്തിൽ കേന്ദ്രമന്ത്രിമാർ തിരികെ വിളിച്ചില്ലെന്ന് മുഖ്യമന്ത്രി

single-img
31 March 2020

കേരള- കർണാടക അതിർത്തി റോഡുകൾ കര്‍ണാടക ഏകപക്ഷീയമായി അടച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരോട് വിഷയം അവതരിപ്പിച്ചെങ്കിലും അവരിൽ നിന്നും ഇതുവരെ മറുപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോട് കഴിഞ്ഞ ദിവസം ഫോണില്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു.

അദ്ദേഹം തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. പക്ഷെ, ഇതുവരെ വിളിച്ചിട്ടില്ല. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പച്ചതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. പിന്നീട് ആഭ്യന്തരമന്ത്രിയും വിളിച്ചിട്ടില്ല. ഇപ്പോഴും അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരിക്കാം. പരിഹാരം ആകാത്തത് കൊണ്ടാണ് അവർ തിരികെ വിളിക്കാത്തതെന്ന് കരുതുന്നു. ഞാൻ ഒരു ശുഭാപ്തി വിശ്വാസക്കാരനാണ്. അവര്‍ തിരികെ വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.