പേരിനു മുൻപിൽ രാജയുണ്ടായിട്ട് കാര്യമില്ല സഹോ, സാമാന്യബോധം വേണം;രാജസേനനെ പരിഹസിച്ച് എംഎ നിഷാദ്

single-img
31 March 2020

കേരളത്തിലെ അതിഥി തൊളിലാളികളെ നാട്ടിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട സംവിധായകൻ രാജസേനനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് നടക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിന് ആപത്താണെന്നും അവരെ പുറത്താക്കാൻ ഇതാണ് നല്ല അവസരമെന്നും രാജസേനൻ പറഞ്ഞിരുന്നു.രാജസേനനനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ചലച്ചിത്രകാരൻ എംഎ നിഷാദ്.

രാജസേനനെ പരിഹസിച്ചു കൊണ്ട് ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നിഷാദ്. പേരിനു മുൻപിൽ രാജയുണ്ടായിട്ട് കാര്യമില്ല സഹോ അൽപം സാമാന്യം ബോധമ വേണമെന്ന് ലിഷാദ് പറയുന്നു. അതിതി തൊഴിലാളികളെ നാട്ടിൽ നിന്ന് ഓടിക്കണമെന്ന് പറഞ്ഞിറങ്ങുന്ന തൽപരകക്ഷികളുടെ ലക്ഷ്യം കുത്തിത്തിരുപ്പാണെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

 “കൊറോണകാലത്തെ മീന്‍ പിടുത്തം.. ലോക്ഢൗണ്‍ തുടങ്ങി ഒരാഴ്ച്ച അടുക്കാറാവുമ്ബോള്‍,വീട്ട് വളപ്പിലെ കുളത്തില്‍ നിന്ന് പിടിച്ചതാണിവനെ..
ഇന്ന് ചിലര്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയത് പോലെയല്ലേ..
പറഞ്ഞ് വരുന്നത്,അതിഥി തൊഴിലാളികളേ ഈ നാട്ടില്‍ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തല്‍പര കക്ഷികള്‍, ഇറങ്ങിയിട്ടുണ്ട്..കുത്തിതിരുപ്പാണ് ലക്ഷ്യം..”

“..പിന്നെ ഒരു ഗുണമുണ്ട് ഈ കൂട്ടര്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും, അവസാനം ഗുദാ ഗവ .. പേരിന് മുമ്ബില്‍ രാജയുണ്ടായിട്ടൊന്നും കാര്യമില്ല സഹോ..ഒരല്പം,സാമാന്യ ബോധം..(Common sense എന്ന് ആംഗലേയത്തില്‍ പറയും) അതുണ്ടാവുന്നത് നല്ലതാ.
മറ്റ് സംസ്ഥാനങ്ങളില്‍ ഒരുപാട് മലയാളി സഹോദരങ്ങള്‍ പണിയെടുത്ത് ജീവിക്കുന്നുണ്ട്..അവിടെയുളളവര്‍ താങ്കള്‍ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാല്‍ ? അവരുടെ ഗതി എന്താകും ? ഓ അതൊക്കെ ആര് നോക്കുന്നു അല്ലേ..?”
കര്‍ണ്ണാടകം മണ്ണിട്ട് അതിര്‍ത്തി അടച്ചാല്‍ തീരുന്നതേയുളളൂ കേരളത്തിന്റ്റെ നമ്ബര്‍ വണ്‍ പദവി എന്ന് പ്രചരിപ്പിക്കുന്ന നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം.അപ്പോല്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട..സോ സിമ്ബിള്‍. അപ്പോള്‍ എങ്ങനാ നമ്മള്‍ കൊറോണയേ തുരത്താന്‍ ഒന്നിച്ച്‌ ഒരു സേനയായിട്ട് നീങ്ങുകയല്ലേ. തല്‍കാലം പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും പറയുന്നത് കേട്ട്,നല്ല കുട്ടികളേ പോലെ നില്‍ക്കുന്നിടത്ത് നില്‍ക്കാം അല്ലേ.ക്രിമിനലുകള്‍ എവിടെ നിന്ന് വന്നാലും,ശ്രദ്ധിക്കാന്‍ കുറ്റമറ്റ ഒരു പോലീസ് സേന നമ്മുക്കുണ്ട്..ശ്രദ്ധയും കരുതലും സാധാരണ പൗരന്മാര്‍ക്കും വേണം..നമ്മുടെ നാട് സുരക്ഷിതമാകാന്‍ ജാഗ്രതയും വേണം..”

കൊറോണകാലത്തെ മീൻ പിടുത്തം..♥ലോക്ഢൗൺ തുടങ്ങി ഒരാഴ്ച്ച അടുക്കാറാവുമ്പോൾ,വീട്ട് വളപ്പിലെ കുളത്തിൽ നിന്ന്…

Posted by MA Nishad on Monday, March 30, 2020