കോവിഡ് 19 മരണസംഖ്യ 11,591; ദുഃഖസൂചകമായി പതാക പകുതി താഴ്ത്തിക്കെട്ടി ഒരുമിനിറ്റ്‌ മൗനം ആചരിച്ച് ഇറ്റലി

single-img
31 March 2020

രാജ്യത്ത് ഇതുവരെയായി കോവിഡ് 19 ബാധിച്ച് മരിച്ച 11,591 പേരുടെ മരണത്തില്‍ ദുഃഖമാചരിച്ച് ഇറ്റലി. ദുഃഖസൂചകമായി ഒരു മിനിട്ട് സമയം മൗനമാചരിച്ചും രാഷ്ട്ര പതാക പകുതി താഴ്ത്തിക്കെട്ടിയുമാണ് ഇറ്റലി മൗനാചരണം നടത്തിയത്.

‘രാജ്യത്തെയാകെ വേദനിപ്പിച്ച പരിക്ക്’ എന്നായിരുന്നു ഈ മൗനാചരണത്തിന് ശേഷം റോം മേയര്‍ വിര്‍ജീനിയ റാഗ്ഗി കൊറോണയെ വിശേഷിപ്പിച്ചത്. നാളെ എന്ന നാളുകളിലേക്ക് എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടി ഇന്ന് വീട്ടിലിരിക്കുക എന്ന ത്യാഗം ചെയ്യാന്‍ നാം നിര്‍ബന്ധിതരാണ്. ഒരുമിച്ചുതന്നെ നാം ഇത് മറികടക്കുമെന്നും റാഗ്ഗി പറഞ്ഞു.

ലോകരാജ്യങ്ങളെ മുഴുവന്‍ ഭീതിയില്‍ നിര്‍ത്തുമ്പോഴും ഇതുവരെ കോവിഡ് 19 ബാധിച്ച് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ് എന്നാ പ്രത്യേകത ഉണ്ട്. ഇറ്റലിയുടെ ചരിത്രത്തില്‍ രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഒരു ദുരന്തത്തില്‍ ഇത്രയും പേര് മരണപ്പെടുന്നത് ആദ്യമായാണ്‌.