കേന്ദ്രസർക്കാർ 4.88 ലക്ഷം കോടി രൂപ കടം വാങ്ങുന്നു; ലക്‌ഷ്യം, കൊവിഡ് സമ്പദ് വ്യവസ്ഥയെ ബാധിക്കാതെ നോക്കൽ

single-img
31 March 2020

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 വൈറസ് വ്യാപനം എവിടെയും പടരവെ രോഗം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി 4.88 ലക്ഷം കോടി രൂപ കടം വാങ്ങാന്‍ തീരുമാനം എടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഈ വരുന്ന ഏപ്രില്‍-സെപ്തംബര്‍ പാദത്തിലാണ് ഈ തുക കടം വാങ്ങുക. 4.88 ലക്ഷം കോടി രൂപ എന്നത് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് ആകെ വാങ്ങാന്‍ കഴിയുന്ന കടത്തിന്റെ 63 ശതമാനമാണ്. ഓരോ ആഴ്ചയിലും 19000 കോടി രൂപയെന്ന രീതിയിലാകും ഈ തുക വാങ്ങുക. ഇന്ത്യയുടെ എക്കണോമിക്‌സ് അഫയേഴ്‌സ് സെക്രട്ടറി അതാനു ചക്രബര്‍ത്തിയാണ് ഈ വിവരം അറിയിച്ചത്.