സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ; തിരിച്ചടിയായത് പ്രായവും അനുബന്ധരോഗങ്ങളുമെന്ന് ആരോഗ്യമന്ത്രി

single-img
31 March 2020

സംസ്ഥാനത്ത് ഇതുവരെ രണ്ടു പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. മരണപ്പെട്ട രണ്ടു രോഗികളുടേയും പ്രായവും അവർക്കുണ്ടായിരുന്ന മറ്റ് അസുഖങ്ങളും തിരിച്ചടിയായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇരുവർക്കും ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടായിരുന്നു.  

ബാധിച്ച്‌ ഇന്നു മരിച്ച അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ രണ്ട് കോവിഡ് മരണങ്ങളും തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തിയിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

മാർച്ച് രണ്ടു മുതൽ അസീസ് നിരീക്ഷണത്തിവായിരുന്നു അതിനാൽ സമൂഹ വ്യാപനത്തിന് സാധ്യതയില്ല ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം സംബന്ധിച്ചോ സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെക്കുറിച്ചോ കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ രോഗിയില്‍ നിന്നും തേടാന്‍ സാധിച്ചിരുന്നില്ല. മോശം ആരോഗ്യവാസ്ഥയിലാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. ഈ ഘട്ടത്തില്‍ ഇയാള്‍ക്ക് സംസാരിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.