ആലിയയുടെ ലോക്ക് ഡൗൺകാലം രൺബീറിനൊപ്പം; വീഡിയോ വൈറൽ

single-img
31 March 2020

ലോക്ക് ഡൗൺകാലത്തിലാണ് ഇന്ത്യൻ ജനത. ഈ അടച്ചുപൂട്ടലിൽ വീട്ടിലിരിക്കുന്നതിനെക്കുറിച്ച് രസകരമായ വിശേഷങ്ങൾ പങ്കുവച്ച് നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അക്കൂട്ടത്തിൽ ആലിയ ഭട്ടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആലിയ ഭട്ടിനെയും രണ്‍ബീര്‍ കപൂറിനെയും ഒരുമിച്ച്‌ കണ്ടെത്തിയെന്ന കാര്യമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധക പേജ് പോസ്റ്റ് ചെയ്ത ക്ലിപ്പില്‍ ജിം വസ്ത്രം ധരിച്ച ആലിയയും രണ്‍ബീറും ഒരുമിച്ച്‌ നടക്കുന്നതായി കാണിക്കുന്നു.രണ്‍ബീറിന്റെ വളര്‍ത്തുമൃഗവും അവരോടൊപ്പം നടക്കുന്നത് വീഡിയോയില്‍ കാണാം.

View this post on Instagram

#Aliabhatt #RanbirKapoor

A post shared by Entertainment Fan Page (@facc2911) on

നേരത്തെ ആലിയ ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു, അത് രണ്‍ബീര്‍ വീട്ടില്‍ നിന്ന് പകര്‍ത്തിയാതായിരുന്നു. ഏതായാലും സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും അപേഡേറ്റ്സുകളും സൂചിപ്പിക്കുന്നത് ഇരുവരും ഒരുമിച്ചാണെന്നുതന്നെയാണ്. ഏതായാലും ഏറെ സന്തോഷത്തിലാണ് അലിയയുടേയും രൺബീറിന്‌‍റേയും ആരാധകർ.