കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എത്രെയെന്ന് വെളിപ്പെടുത്താതെ വൻതുക സംഭാവന നൽകി അനുഷ്കയും കോലിയും; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

single-img
30 March 2020

രാജ്യത്ത് കൊറൊണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജോലിയും ഭക്ഷണവുമില്ലാതെ വീട്ടിൽ ഇരിക്കുന്ന ജനങ്ങൾ അവശ്യ സംവിധാനങ്ങളൊരുക്കുവാനും . കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആവശ്യ പണം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. നിരവധിപ്പേരാണ് ഇതിനായി സംഭാവനകൾ നൽകുന്നത്.

ചെറിയ തുക മുതൽ വലിയ സംഭാവനകൾ വരെ നൽകിയവരുണ്ട്.എന്നാൽ ഇക്കൂട്ടത്തിൽ വ്യത്യസ്ഥരാകുകയാണ് ആരാധകരുടെ പ്രിയങ്കരരായ വിരാട് കോലിയും നടി അനുഷ്ക ശർമയും. എത്രയെന്ന് വെളിപ്പെടുത്താതെയാണ് ഇരുവരും വലിയ തുക സംഭാവനയായി നൽകിയത്. ഈ പ്രവർത്തിയെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. നിരവധിപ്പേരാണ് ദമ്പതികളെ പ്രശംസിച്ചെത്തിയത്.

പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തുകപറയാതെ സംഭാവന ചെയ്തത് തികച്ചും മാതൃകാപരമായ പ്രവര്‍ത്തിയാണെന്ന അഭിപ്രായം പങ്കുവച്ച്‌ ട്വിറ്ററിലൂടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തി.  എല്ലാവരും സംഭാവന നല്‍കിയ തുക വെളിപ്പെടുത്തുന്നതിനിടെയാണ് തുക പറയാതെ സംഭാവന നല്‍കുന്ന കാര്യം ഇരുവരും അറിയിച്ചത്.

പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കാന്‍ അനുഷ്‌കയും ഞാനും തീരുമാനിച്ചിരിക്കുന്നു. വളരെയധികം ആളുകള്‍ ദുരിതമനുഭവിക്കുന്ന കാഴ്ച ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ വേദന കുറച്ചെങ്കിലും മാറ്റിക്കൊടുക്കാന്‍ ഞങ്ങളുടെ ഈ സംഭാവന ഏതെങ്കിലും വിധത്തില്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു എന്ന് കൊഹ്ലി ട്വിറ്ററില്‍ കുറിച്ചു.

ഇരുവരും ചേർന്ന് ഏകദേശം മൂന്നു കോടിയോളം രൂപ സംഭാവന നൽകിയതായാണ് റിപ്പോർട്ടുകൾ.