പായിപ്പാട് നടന്നത് ആസൂത്രിതമായ പദ്ധതി; പിന്നില്‍ ചില കുബുദ്ധികളുടെ ശ്രമം: മുഖ്യമന്ത്രി

single-img
30 March 2020

കൊറോണയോട് സംസ്ഥാനം ഒറ്റക്കെട്ടായി പൊരുതവേ പൊടുന്നനെ ഒരു പ്രശ്നം വന്നു. കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങി നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. വളരെ ആസൂത്രിതമായ പദ്ധതി ഇതിന്‍റെ പിന്നിലുണ്ട്. സംസ്ഥാനം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. ഇവര്‍ അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്.

ഇതിന്‍റെ പിന്നില്‍ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കിയിട്ടുള്ളത് എന്ന് പറഞ്ഞ മുഖ്യമന്ത്രി പോലീസിനോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്നും അറിയിച്ചു. നിങ്ങള്‍ ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനായിരുന്നു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്. രാജ്യമാകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഇവിടെ അതിന്റെ ഭാഗമായി അണിചേരുകയായിരുന്നു സർക്കാർ ചെയ്തത്. എന്നാല്‍ ഇതിനെ തകര്‍ത്തുകൊണ്ട് പായിപ്പാട് നടന്ന സംഭവത്തില്‍ ആസൂത്രിതമായ പദ്ധതിയുണ്ട്.