ലോക്ക് ഡൌണ്‍ നേട്ടമാക്കി പോൺ ഹബ്; സൈറ്റിന് ഇന്ത്യയിൽ നിന്നുള്ള ട്രാഫിക്കിൽ 23 ശതമാനം വർദ്ധനവ്

single-img
30 March 2020

ലോക്ക് ഡൌണ്‍ കാലത്തിനെ നേട്ടമാക്കിയ കമ്പനിയാണ് പോൺഹബ്. കൊറോണ വൈറസ് വ്യാപനം വന്നപ്പോൾ തന്നെ പോൺഹബ് പ്രീമിയം സൗജന്യമാക്കിയിരുന്നു. ആ ഒറ്റ നീക്കത്തിൽ പോൺഹബിന്റെ ഇന്ത്യയിലെ ട്രാഫിക് കുത്തനെ വർദ്ധിക്കുകയായിരുന്നു. കമ്പനി അതിന്റെ പ്രീമിയം സേവനങ്ങൾ‌ എല്ലാവർക്കും സൗജന്യമായി വാഗ്ദാനം ചെയ്തതുമുതൽ‌ ലോകമെമ്പാടുമുള്ള ട്രാഫിക്കിൽ‌ പെട്ടെന്നുള്ള വർദ്ധനവ് കണ്ടു.

അതേപോലെ തന്നെ പലരും സ്വയം ക്വാറന്റിനിന്റെ ഭാഗമായിവീടുകളിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നതിനാൽ വെബ്‌സൈറ്റിലേക്കുള്ള സന്ദർശനവും കൂടി. സാധാരണയായി രാത്രി സമയങ്ങളിൽ മാത്രം ട്രാഫിക് കുത്തനെ കയറിയിരുന്ന പോൺഹബിന് ഇപ്പോൾ പ്രത്യേക സമയം ഇല്ലാതെ തന്നെ സന്ദർശകരുണ്ട്. ഇന്ത്യയിലെ കാര്യം എടുത്താൽ പോൺ‌ഹബിലെ ട്രാഫിക് മാർച്ച് 5 വരെ ഒരു ശതമാനത്തിൽ താഴെയായിരുന്നു. എന്നാൽ, പക്ഷെ ലോക്ക് ഡൌൺ മുതൽ വെബ്‌സൈറ്റ് ട്രാഫിക്ക് 23 ശതമാനം കൂടുകയായിരുന്നു.