കേരളത്തിന്റെ കൊവിഡ് 19 ഡാഷ് ബോർഡ് തയ്യാറായി

single-img
30 March 2020

തിരുവനന്തപുരം: കൊവിഡ് 19 ബാധിതരുടെ കണക്കുകൾ അടിസ്ഥാനപ്പെടുത്തി കേരളത്തിന്റെ കൊവിഡ് 19 ഡാഷ് ബോർഡ് തയ്യാറാക്കി. തിരു‌‍വനന്തപുരത്തെ IIITM-K(Indian Institute of Information Technology and Management in Kerala ) എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ടി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജിയോ സ്പേഷ്യൽ അനലറ്റിക്സ് വിഭാഗമാണ് ഇത് വികസിപ്പിച്ചത്.

സംസ്ഥാനത്തെ ജില്ലാ അടിസ്ഥാനത്തിൽ ദിനം പ്രതിയുള്ള രോഗ ബാധിതരുടെ എണ്ണം, ഡാഷ് ബോർഡിൽ തത്സമയം ലഭ്യമാകും. GIS അടിസ്ഥാനമാക്കിയാണ് ഡാഷ് ബോർഡ് പ്രവർത്തിക്കുന്നത്. http://gis.iiitmk.ac.in/dev/covid19/ എന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകും.

സംസ്ഥാനത്ത് ദിനം പ്രതി രോഗ ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൃത്യമായ വിവരങ്ങളും കണക്കുകളും ലഭ്യമാക്കാനും , രോഗബാധിതരുടെ എണ്ണത്തിൽ നിലനിൽക്കുന്ന അവ്യക്തതകൾ മാറ്റാനും ഡാഷ് ബോർ‌ഡിന്റെ ഉപയോഗം സഹായിക്കും