ഒടുവിൽ കളി കാര്യമായി: ഫേസ്ബുക്കില്‍ പഴയ ഫോട്ടോ കുത്തിപ്പൊക്കിയ സുഹൃത്തിൻ്റെ കെെ അടിച്ചൊടിച്ചു

single-img
30 March 2020

രാജ്യം മുഴുവൻ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചച്ചിരിക്കുകയാണ്. ഈ സമയം വീട്ടിലിരിക്കുന്ന വ്യക്തികളുടെ അവിടെ ഏറ്റവും വലിയ വിനോദമാണ് ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ പഴയ ഫോട്ടോകൾ കുത്തിപ്പൊക്കുക എന്നുള്ളത്.  ഇതിനെ തുടർന്ന് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അതിലൊന്നായിരുന്നു പഴയ ഫോട്ടോ കുത്തി പൊക്കിയ സുഹൃത്തിൻ്റെ കൈകൾ തല്ലിയൊടിച്ചു എന്നുള്ളത്. 

എന്നാൽ ഇക്കാര്യം യാഥാർത്ഥ്യമായിരിക്കുകയാണ്. ഫേസ്ബുക്കില്‍ പഴയ ഫോട്ടോ കുത്തിപ്പൊക്കിയതിന് സുഹൃത്തിന്റെ കൈ യുവാവ് തല്ലിയൊടിച്ചതാണ് പുതിയ വാർത്ത. പഴയ ഫോട്ടോ കമന്റ് ചെയ്തു വൈറല്‍ ആക്കിയതിനെ ചൊല്ലി നടന്ന തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. 

കാട്ടാക്കട കിള്ളി സ്വദേശി ഹര്‍ഷിത് (23) എന്ന ആണ് അയല്‍വാസിയും കൂട്ടുകാരനുമായ വരുണ്‍ (25) എന്ന യുവാവിന്റെ കൈ തല്ലിയൊടിച്ചത്. വരുണിന് പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ പൊലീസ് കേസ് എടുത്തില്ല.