അന്യസംസ്ഥാന തൊഴിലാളികൾ നാടിനാപത്ത്, അവരെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ച് രാജസേനൻ; വിമർശനവുമായി സോഷ്യൽ മീഡിയ

single-img
30 March 2020

കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ സംവിധായകൻ രാജസേനൻ. നാട്ടിലേക്ക് പോകാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ കോട്ടയത്ത് സംഘടിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. അന്യസംസ്ഥാന തൊ1ഴിലാളികൾ നാടിനാപത്താണന്നും അവരെ കേരളത്തിൽ നിന്നും പുറത്താക്കണമെന്നും രാജസേനൻ പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു രാജസേനന്റെ പ്രതികരണം.

ഇതരസംസ്ഥാന തൊഴിലാളികളെ അഥിതി തൊഴിലാളികൾ എന്നു വിളിക്കുന്നതിനെയും രാജസേനൻ എതിർത്തു. മലയാളികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയാണ് അവർ കേരളത്തിൽ നിൽക്കുന്നതെന്നും രാജസേനൻ ആരോപിക്കുന്നു.അവർ വന്നതോടെ കേരളത്തിലെ ഹോട്ടലുകളിലും മറ്റും വൃത്തിഹീനമായ സാഹചര്യം ഉണ്ടായതായും ലൈവിൽ പറയുന്നുണ്ട്.

മലയാളിയുടെ പ്രബുദ്ധത ഇതിലൂടെ തെളിയണം. ഈ കാര്യത്തിൽ എങ്കിലും രാഷ്ട്രീയം കാണല്ലേ

Posted by Rajasenan AppuKuttan Nair on Sunday, March 29, 2020

അതേ സമയം നിരവധിപ്പേരാണ് രാജസേനനെ വിമർശിച്ച് രംഗത്തെത്തിയത്. പുരകത്തുമ്പോൾ വാഴവെട്ടുന്ന സ്വഭാവമാണെന്ന് ചിലർ വിമർശിച്ചു. കേരളം കൊറോണക്കെതിരെ പടപൊരുതുമ്പോൾ. ഇവിടെ ജോലിചെയ്ത് ജീവിക്കാനെത്തിയ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.അതിനുള്ള സംവിധാനങ്ങൾ ഒരുക്കി കേരളം മറ്റുള്ളവർക്ക് മാതൃകയാകാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അനാവശ്യലൈവുമായി രാജസേനൻ എത്തിയത്.ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.