നിസാമുദ്ദീനിൽ 200 പേർക്ക് ഒരുമിച്ച് കോവിഡ് ബാധ സ്ഥിരീകരിച്ചു; രണ്ടായിരം ആളുകള്‍ നിരീക്ഷണത്തില്‍

single-img
30 March 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിസാമുദ്ദീനിൽ 200 പേർക്ക് ഒരേസമയം കോവിഡ് ബാധ കണ്ടെത്തി. ഇങ്ങിനെ സംഭവിച്ചത് ആശങ്കാ ജനകവും അതീവ ഗുരുതരമാണെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യയിൽ കോവിഡ് തിരിച്ചറിഞ്ഞ ശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗബാധ ഉണ്ടായിട്ടില്ല.

ഇപ്പോൾ ഏകദേശം രണ്ടായിരം പേരാണ് ഇവിടെ നിരീക്ഷണത്തിൽ. മാത്രമല്ല, ഇവിടെ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് ശ്രീനഗറിലും ആൻഡമാനിലും തമിഴ്നാട്ടിലും മരിച്ചത്. അവിടങ്ങളിൽ അവർ എത്രപേർക്ക് രോഗം പടർത്തിയിരിക്കാം എന്ന് ഇപ്പോൾ ഒരു ധാരണയുമില്ല.