ലോകത്തിലെ ആദ്യ കൊവിഡ് രോഗി വുഹാൻ മാർക്കറ്റിലെ കൊഞ്ച് കച്ചവടക്കാരിയോ?

single-img
30 March 2020

ലോകത്ത് മുപ്പതിനായിരത്തിലേറെ ആളുകളുടെ ജീവനെടുത്ത കൊവിഡ് 19 എന്ന മഹാമാരി ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. വുഹാൻ മാർക്കറ്റിലെ കൊഞ്ച് കച്ചവടക്കാരിക്കാണ് ആദ്യമായി കൊവിഡ് 19 ബാധിച്ചതെന്ന് റിപ്പോർട്ടുകൾ. 57 കാരിയായ ഇവർ ഹുനാൻ സീഫുഡ് മാർക്കറ്റിൽ കച്ചവടം നടത്തുന്നതിനിടയിൽ ഡിസംബർ 10 ന് ജലോദോഷവും പനിയും പിടിപെടുകയായിരുന്നു. തുപടർന്ന് സമീപത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടി.

ഒരാഴ്ചക്കു ശേഷം പനി കുറയാത്തതിനാൽ ഡിസംബർ 16 ന് വുഹാൻ യൂണ്യൻ ഹോസ്പിറ്റലിൽ ചികിത്സ തേടി. അതേ സമയം അവിടെ ഇതേ ലക്ഷണങ്ങളോടെ മാർക്കറ്റിൽ നിന്ന് ഒരുപാടു പേർ എത്തിയിരുന്നു.ഡിസംബർ അവസാനത്തോടെ ഉവരെ ക്വറന്റെയ്ൻ ചെയ്യുകയും, കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

ജനുവരി ആദ്യവാരത്തോടെ ഇവർ സുഖം പ്രാപിച്ചു.വുഹാൻ മാർക്കറ്റിൽ നിന്ന് എത്തിയവരിൽ രോഗം സ്ഥിരീകരിച്ച ഇരുപത്തിയേഴു പേരിൽ ഒരാളാണ് ഇവർ. ആദ്യം രോഗലക്ഷണം കണ്ടെത്തിയത് ഇവരിലാണെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്.