റേഷൻകടകൾ വഴി മദ്യം വിതരണം ചെയ്യണം; സ്ഥിരം മദ്യപാനികൾക്ക് മദ്യലഭ്യത സർക്കാർ ഉറപ്പുവരുത്തണം ആവശ്യവുമായി യൂത്ത് ലീഗ് നേതാവ്; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

single-img
29 March 2020

സംസ്ഥാനത്തെ സ്ഥിരം മദ്യപാനികൾക്ക് മദ്യലഭ്യത സർക്കാർ ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീര്‍ ഫേസ്ബുക്കിലൂടെയാണ് ആവശ്യം ഉയര്‍ത്തിയത്.  റേഷൻ കട വഴിയോ മറ്റ് സർക്കാർ സംവിധാനങ്ങൾ വഴിയോ മദ്യം വിതരണം ചെയ്യണമെന്നും ആലംഗീർ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. എന്നാൽ മദ്യത്തെ മഹത്വവത്കരിച്ചുവെന്നും പറഞ്ഞ് വിമർശനവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ നേതാവ് പോസ്റ്റ് പിൻവലിച്ച് മാപ്പുപറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

”ഇന്നലെ എന്റെ ഫെയ്സ് ബുക്ക് പേജിൽ മദ്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു.
യഥാർത്ഥത്തിൽ ഞാൻ ആ പോസ്റ്റ്കൊണ്ട് ഉദ്ധേശിച്ചത് മദ്യത്തിന്റെ മഹത്വമല്ല.
പെട്ടെന്ന് മദ്യം നിർത്തുമ്പോൾ ഉണ്ടാക്കുന്ന സാമൂഹിക അരാചകത്വത്തെയും
അതുവഴി ആ കുറ്റം പ്രതിപക്ഷത്തിനു മേൽ ചാർത്തിക്കൊടുക്കാൻ കാത്തിരിക്കുന്ന ഭരണപക്ഷത്തെയുമാണ്.
മ്ദ്യം പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന അരാചകത്വം പ്രവാചകൻ (സ)ക്ക് ബോധ്യപ്പെട്ടെതുകൊണ്ടാണ് ഘട്ടംഘട്ടമായി മദ്യനിരോധനം ഇസ്ലാം കൊണ്ടു വന്നത്.

വീണ്ടും പറയുന്നു മദ്യത്തെ മഹത്വവൽക്കരിക്കാൻ നമുക്ക് ഒരു കാലത്തും സാധിക്കില്ല.
മദ്യത്തെ മഹത്വവൽക്കരിക്കുന്നവൻ മുസ്ലിം ലീഗുകാരൻ മാത്രമല്ല അവൻ മുസ്ലിം തന്നെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാൻ.
ആ പോസ്റ്റ് മദ്യത്തെ മഹത്വ വൽക്കരിക്കുന്നതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ച് പോസ്റ്റ് പിൻ വലിക്കുന്നു.”

ഇന്നലെ എന്റെ ഫെയ്സ് ബുക്ക് പേജിൽ മദ്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു.യഥാർത്ഥത്തിൽ ഞാൻ ആ പോസ്റ്റ്കൊണ്ട്…

Posted by Gulam Hassan Alangeer on Saturday, March 28, 2020