കൊറോണ വ്യാപിക്കാൻ കാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയത്: വിവാദ പ്രസ്താവനയുമായി മുസ്ലീം നേതാവ്

single-img
29 March 2020

കൊറോണ എന്ന മഹാമാരി ലോകത്തിൽ വ്യാപിക്കാനുള്ള ഒരു മുഖ്യകാരണം സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയതാണെന്ന് ഇറാനിലെ മുസ്ലീം നേതാവ്. ഇറാനിലെ ഷിയ നേതാവ് മുഖ്തദ അൽ സദർ ആണ് വിവാദ പരാമർശവുമായി എത്തിയിരിക്കുന്നത്. ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്വീറ്റിലൂടെ മുഖ്തദയുടെ ഇത്തരമൊരു പരാമർശം.

സ്വവർഗ്ഗ വിവാഹം പിന്തുണയ്ക്കുന്ന നിയമം റദ്ദാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയതിൽ ഞങ്ങളുടെ രാജ്യം അഭിമാനിക്കുന്നുണ്ടെന്നും നിയമം ഒരിക്കലും പിൻവലിക്കില്ലെന്നുമാണ് മുഖ്തദയ്ക്ക് മറുപടിയായു ഇറാഖിലെ ബ്രിട്ടീഷ് അംബാസിഡർ സ്റ്റീഫന്‍ ഹിക്കി ട്വീറ്റ് ചെയ്തത്. 

ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒരു മെഡിക്കൽ-ശാസ്ത്രീയ മാർഗം കണ്ടെത്താൻ ഒന്നിച്ച് പ്രയത്നിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LGBTസംഘടനകളും മുഖ്തദയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ശാസ്ത്രീയമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നാണിവരുടെ വിമർശനമെന്നാണ് ഇവരുടെ ആരോപണം.