ഒമാനിൽ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്ന പാകിസ്ഥാൻ സ്വദേശി കസ്റ്റഡിയിൽ

single-img
29 March 2020

ഒമാനിൽ മലയാളി യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടെ താമസിച്ചിരുന്ന പാകിസ്ഥാൻ സ്വദേശി കസ്റ്റഡിയിൽ. ഒമാനിലെ ബുറൈമിയിലാണ് തൃശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്‌ക്കേറ്റ മാരകമായ മുറിവിനാലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു.

തലയുടെ വലത് ഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാജേഷിനൊപ്പം അതെ മുറിയിൽ താമസിച്ചു വന്നിരുന്ന പാകിസ്ഥാൻ സ്വദേശിയെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തെ സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അന്വേഷണം ആരംഭിച്ചു.