ധോണി ഇനി ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നില്ല: ഹര്‍ഷ ഭോഗ്‌ലെ

single-img
29 March 2020

കൊറോണ ഭീതിയില്‍ ഇത്തവണത്തെ ഐപിഎല്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ വന്നതോടെ ധോണിക്ക് ദേശീയ
ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ധോണി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരിക്കുന്ന സമയം നിരവധി തവണ മല്‍സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ധോണിയുമായി ആശയവിനിമയം നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ഭോഗ്‌ലെ. അതിനാല്‍ ധോണിയുടെ മനസ്സില്‍ എന്താണ് എന്ന് ഇപ്പോള്‍ തനിക്കു ഏറെക്കുറെ മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും കളിക്കണമെന്ന ആഗ്രഹം ധോണിക്കുണ്ട് എന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ഭോഗ്‌ലെ ചൂണ്ടിക്കാട്ടുന്നത്. ഇത്തവണ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തിയാല്‍ ഒരുപക്ഷെ ധോണിയെ വീണ്ടും ദേശീയ ടീമിലേക്ക് തിരികെ വിളിക്കുമെന്ന് താന്‍ കരുതിയിരുന്നതായും ഭോഗ്‌ലെ വെളിപ്പെടുത്തി.

രാജ്യത്തിനായി വീണ്ടും കളിക്കുകയെന്ന ധോണിയുടെ ആഗ്രഹം അവസാനിച്ചു കഴിഞ്ഞുവെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നടക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിക്കാനാവുമെന്ന് ധോണി പ്രതീക്ഷിക്കുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് സമാനമായി അധികം വൈകാതെ ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചേക്കുമെന്നാണ് ധോനിയുടെ അടുത്ത സൃഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.