എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കണം: വെൽഫെയർ പാർട്ടി

single-img
29 March 2020

തിരുവനന്തപുരം: കോവിഡ്-19 ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പ്രയാസങ്ങളനുഭവിക്കുന്ന കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സയും മരുന്നും ലഭ്യമാക്കാൻ സർക്കാർ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് ആവശ്യപ്പെട്ടു.

ചികിത്സയ്ക്കായി പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളെയും ജില്ലാ ആശുപത്രിയെയും വിദഗ്ധ ചികിത്സക്കായി മംഗലാപുരം, മണിപ്പാൽ, പരിയാരം, മലബാർ കാൻസർ സെൻറർ, തിരുവനന്തപുരം ശ്രീചിത്ര എന്നീ ആശുപത്രികളെയും ആശ്രയിക്കുന്ന മൂവായിരത്തോളം എൻഡോസൾഫാൻ ദുരിതബാധിതർ കാസർകോട് ജില്ലയിലുണ്ട്. നിരന്തര ചികിത്സയും മുടങ്ങാതെയുള്ള മരുന്നും ആവശ്യമുള്ളരാണ് ഇവരിലധിക പേരും. പ്രാഥമിക

കാസർഗോഡ് ജില്ലക്ക് പുറത്തുള്ള വിദഗ്ധ ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ളവർക്ക് സമയബന്ധിതമായി ചികിത്സയും മരുന്നുകളും ലഭ്യമാക്കണം. ചില രോഗികൾക്കാവശ്യമായ വളർച്ചാ ഹോർമോണുകളുമായി ബന്ധപ്പെട്ട മരുന്നുകൾ പലതും വരുന്നത് കർണാടകയിൽ നിന്നാണ്.

എൻഡോസൾഫാൻ രോഗികളുടെ വിഷയം സവിശേഷമായി പരിഗണിച്ചു അവരുടെ ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ചു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വെൽഫെയർ പാർട്ടി ഇ-മെയിൽ സന്ദേശം അയച്ചു.