ബ്രാണ്ടി സോഡ ചേർത്ത് മൂന്നുനേരം,ഒപ്പം വറുത്ത കടല, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ഡോക്ടറുടേതോ?

single-img
29 March 2020

ലോക്ക് ഡൗണിൽ മദ്യശാലകൾ പൂട്ടിയതോടെ സംസ്ഥാനത്ത് മദ്യം കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യകൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സ്ഥിരം മദ്യപാനികൾക്ക് ഡോക്ടറുടെ കുറിപ്പോടെ മദ്യം ലഭ്യമാക്കുന്ന സംവിധാനം ആലോചിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഡോക്ടറുടെ എന്ന പേരിൽ ഒരു മരുന്നു കുറിപ്പും പ്രചരിക്കുന്നുണ്ട്. എം സി വിഎസ് ഒ പി ബ്രാണ്ടി സോഡ ചോർന്ന് വൈകുന്നേരം മൂന്നുതവണ.ഒപ്പം വറുത്ത കടലയും. പുരുഷോത്തമൻ 48 വയസ് എന്നെഴുതിയ ചീട്ടിലാണ് ഡോക്ടറുടെ കൈപ്പടയ്ക്ക് സമാനമായ കുറിപ്പ്. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അതേ സമയം കുറിപ്പെഴുതിയ ഡോക്ടറെ എക്സൈസ് കണ്ടെത്തിയെന്നും.സുഹൃത്തുക്കൾക്ക് തമാശയായി എഴുതി നൽകിയതാണെന്ന് ഡോക്ടർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.