അമിത മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം; എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടന

single-img
29 March 2020

സംസ്ഥാനത്തെ അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്നും ഉടന്‍ പിന്‍വലിക്കണമെന്നും കെജിഎംഒഎ പറഞ്ഞു.
മദ്യം ലഭിക്കാത്ത കാരണത്താൽ മനോ വിഭ്രാന്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ലോക്ക് ഡൌൺ പ്രക്ഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തു മദ്യം പെട്ടെന്ന് കിട്ടാതായതോടെ മനോ വിഭ്രാന്തിയില്‍ അകപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും എല്ലാം ചെയ്യുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരുന്നുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരുന്നത്.

മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെയാണ് കെജിഎംഒഎ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ സംഘടന, ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. പകരം അതിന് മറ്റു ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.