കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്‍റെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്

single-img
29 March 2020

കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന്‍റെ രോഗം ഭേദമാകുന്നു. ഈ വ്യക്തിയുടെ രണ്ടാമത്തെ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. മൂന്നാമത്തെയും അവസാനത്തെയുമായ ഒരു പരിശോധനയും കൂടിയാണ് നടക്കാനുള്ളത്. അതിലുംകൂടി ഫലം നെഗറ്റീവായാല്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങി പിന്നീട് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടർന്നാൽ മതിയാകും.

ഇടുക്കി ചെറുതോണി സ്വദേശിയായ ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം ഇന്ന് വൈകിട്ടാണ് ലഭിച്ചത്. ബാക്കിയുള്ള മൂന്നാമത്തെ സാമ്പിളിന്‍റെ ഫലം തിങ്കളാഴ്‍ച ലഭിച്ചേക്കും. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഉസ്‍മാന്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്‍തതിനെ തുടർന്ന് വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു.