കൊറോണയേക്കാൾ ഭീകരം മദ്യമില്ലാത്ത സ്ഥിതി; ജീവനൊടുക്കി മദ്യപാനികൾ, മരണസംഖ്യ ഉയരാൻ സാധ്യത

single-img
29 March 2020

കൊറോണ വൈറസ് വ്യാപനത്തേ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്യശാലകളും അടച്ചിടാൻ നിർദേശം വന്നതോടെ സ്ഥിരം മദ്യപാനികൾ പ്രതിസന്ധിയിലായി. മദ്യം കിട്ടാതെ വന്നതോടെ പലരും ജീവനൊടുക്കാൻ തുടങ്ങിയതോടെ സ്ഥിതി കൊറോണയേക്കാൾ ഭീകരമാകുന്ന ലക്ഷണമാണ് കാണുന്നത്. സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി മദ്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലായാണ് മരണം നടന്നത്.

കുണ്ടറ പെരുമ്ബുഴ ഡാല്‍മിയ പാമ്ബുറത്തുഭാഗം എസ്‌കെ ഭവനില്‍ പരേതനായ വേലു ആചാരിയുടെ മകന്‍ സുരേഷ് (38), കണ്ണൂര്‍ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പില്‍ കെസി വിജില്‍ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്ബില്‍ ബാവന്റെ മകന്‍ വാസു (37) എന്നിവരാണ് മരിച്ചത്.

മദ്യം ലഭിക്കാത്തതിനാല്‍ ദിവസങ്ങളായി അസ്വസ്ഥനായിരുന്ന സുരേഷ് വീടിനുള്ളിലാണ് ആത്മഹത്യ ചെയ്തത്.  കണ്ണൂരില്‍ മരിച്ച വിജില്‍ കയറ്റിറക്ക് തൊഴിലാളിയാണ്. മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെമുതല്‍ ഇയാള്‍ കടുത്ത മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

പറവൂരില്‍ ആത്മഹത്യ ചെയ്ത വാസു രണ്ടുദിവസമായി മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് ആത്മഹത്യകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.