കുട്ടി മരിച്ചുകിടക്കുന്നു എന്ന് പറഞ്ഞ് പറമ്പിൽ കുഴിയെടുത്തു; നാട്ടുകാരെ ആശങ്കയിലാക്കി മദ്യം ലഭിക്കാത്ത മാനസികവിഭ്രാന്തിയിൽ യുവാവ്

single-img
28 March 2020

കൊറോണ വൈറസിനെ നിയന്ത്രിക്കാൻ രാജ്യമാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ മദ്യം ലഭിക്കാതായതിനെ തുടർന്ന് മാനസിക വിഭ്രാന്തിയിലായ യുവാവ് നാട്ടുകാർക്ക് തലവേദനയായി മാറി. ഇയാൾ രാത്രി കറങ്ങിനടക്കുകയും പറമ്പിൽ കുഴിയെടുക്കുകയും ചെയ്തു.കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശിയായ യുവാവാണ് അർദ്ധരാത്രി കറങ്ങിനടന്നതും മാനസിക വിഭ്രാന്തി കാണിച്ചതും. ഒടുവിൽ പോലീസ് എത്തിയാണ് ഇയാളെ വീട്ടിൽ എത്തിച്ചത്.

സംസ്ഥാനത്തെ മദ്യശാലകൾ പൂർണ്ണമായി പൊട്ടിയതിനെ തുടർന്ന് മദ്യം ലഭിക്കാതെ കഴിഞ്ഞ ദിവസം രാത്രി മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് വീട്ടിൽനിന്ന് ഇറങ്ങി നടക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാവിലെ മാങ്കാവ് കൽപക തിയറ്ററിനടുത്തുള്ള വീട്ടിൽ ഒരു കുട്ടി മരിച്ചുകിടക്കുയാണെന്ന് പറഞ്ഞ് പറമ്പിൽ കുഴിയെടുക്കാൻ തുടങ്ങിയതോടെ ആശങ്കയിലായ പ്രദേശവാസികൾ പോലീസിൽ അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് തുടർന്ന് കസബ പോലീസ് സ്ഥലത്തെത്തുകയും യുവാവിന് മദ്യം ലഭിക്കാത്തതിനാലുള്ള മാനസികവിഭ്രാന്തിയാണെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാൾക്കുള്ള മരുന്നുകൾ ലഭ്യമാക്കിയശേഷം കസബ പോലീസ് യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു.