ലോക്ക് ഡൗണിൽ മോഷണം മദ്യത്തിന് വേണ്ടി; വിശാഖപട്ടണത്ത് മദ്യവിൽപ്പനശാല കൊള്ളയടിച്ചു

single-img
28 March 2020

വിശാഖപട്ടണം: കൊറോണ വൈറസിന്റെ വ്യാപനം തയുന്നതിനായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അടച്ചൂ പൂട്ടൽ ജനജീവിതത്തെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാന സർക്കാരുകൾ. എന്നാൽ ബിവറേജുകൾ അടച്ചുപൂട്ടിയതോടെ മദ്യാപാനികളും പ്രതിസന്ധിയിലായി.

മദ്യത്തിനു വേണ്ടി മോഷണവും കൊളളയും വരെ നടക്കുന്നുവെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണിനിടെ വിശാഖപട്ടണത്ത് മദ്യവില്‍പന ശാല കൊള്ളയടിച്ചു. ഗജുവാക്കയില്‍ പൊലീസ് സ്‌റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് മോഷണം നടന്നത്. 144 മദ്യക്കുപ്പികള്‍ ഇവിടെനിന്നും മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്.

കവര്‍ച്ച നടത്തിയവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് വിശാഖപട്ടണത്തെ വൈന്‍ ഷോപ്പില്‍ കവര്‍ച്ച നടന്നത്. മദ്യം കിട്ടാത്ത സ്ഥിതി വന്നാൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ.