ലോക്ക് ഡൌണ്‍ നിര്‍ദ്ദേശം ലംഘിച്ച് കൂട്ടംകൂടി; ആളുകളെ ഏത്തമിടുവിച്ച് എസ്പി യതീഷ്ചന്ദ്ര

single-img
28 March 2020

ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം എന്നിരിക്കെ അവയെല്ലാം ലംഘിച്ചുകൊണ്ട് റോഡിലിറങ്ങി കൂട്ടം കൂടിയവരെ ഏത്തമിടുവിച്ചിരിക്കുകയാണ് കണ്ണൂരിലെ പോലീസ് മേധാവി യതീഷ് ചന്ദ്ര. കണ്ണൂർ ജില്ലയിലെ അഴീക്കലിലാണ് യതീഷ്ചന്ദ്ര ഇത്തരത്തിൽ ഒരു ശിക്ഷ നടപ്പാക്കിയത്. പ്രദേശത്തെ ഒരു കടയ്ക്കു മുൻപിൽ ആളുകൾ കൂട്ടംകൂടി നിന്നു വർത്തമാനം പറയുന്നതു ശ്രദ്ധയിൽപെട്ടതോടെയാണ്, ഇതുവഴി കടന്നുപോയ എസ്പി വാഹനം നിർത്തി ഇറങ്ങിയത്.

തുടർന്ന് കുറച്ചുപേർ അവിടെ നിന്നും ഓടിപ്പോയി എങ്കിലും ബാക്കിയുണ്ടായിരുന്ന കൂട്ടം കൂടി നിന്ന മൂന്നുപേരെ ഒരുമിച്ച് ഏത്തമിടുവിച്ചു. മാത്രമല്ല, ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കില്ല എന്നും വീട്ടിൽ തന്നെ ഇരിക്കുമെന്ന് ഇവരിൽ നിന്ന് ഉറപ്പും വാങ്ങിയശേഷമാണ് പോകാൻ അനുവദിച്ചത്. ഇനിയും ജനങ്ങൾ ലോക്ഡൗൺ ലംഘിച്ചാൽ പോലീസിന് മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

നാം നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവത്തെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ശിക്ഷ നനൽകിയത്. താൻ ചെയ്തതിനെ കുട്ടികൾ തെറ്റു ചെയ്താൽ അധ്യാപകർ ശിക്ഷ നൽകുന്നതുപോലെ കണ്ടാൽ മതിയെന്നും അദ്ദേഹംപറയുനയുണ്ടായി.