കോവിഡ് മരണതാണ്ഡവം; ഇറ്റലി ശവപ്പറമ്പായി, അമേരിക്കയും ഇറ്റലിയുട വഴിയേ

single-img
28 March 2020

ലോകത്തെ ഭീതിയാഴ്ത്തി കൊറോണ വൈറസ് ബാധ ദ്രുതഗതിയിൽ പടർന്നു പിടിക്കുകയാണ്.  കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കടന്നു. മരണ സംഖ്യ 27,341 ആയി. 24 മണിക്കൂറിനിടെ ലോകത്ത് മരിച്ചത് മൂവായിരത്തോളം പേരാണ്. 

ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 919 പേരാണ്. ഇതോടെ മരണസംഖ്യ പതിനായിരത്തോട് അടുത്തു. ഇന്നലെ വരെ മരിച്ചവരുടെ എണ്ണം 9134 ആയിക്കഴിഞ്ഞു. ഇതേസമ്മയം ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷത്തോട് അടുത്തു. 

ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 5,94791 ആണ്. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 17133 ആളുകളിലാണ്. അമേരിക്കയില്‍ മരണം 1607 ആയി ഉയര്‍ന്നിട്ടുണ്ട്. 

സ്‌പെയിന്‍, ഇറാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് മരണം വര്‍ധിക്കുകയാണ്. സ്‌പെയിനില്‍ 5138 പേരും ഇറാനില്‍ 2378 പേരും ഫ്രാന്‍സില്‍ 1995 പേരുമാണ് മരിച്ചത്. കൊറോണ വൈറസ് ഉത്ഭവിച്ച ചൈനയില്‍ മരണം 3292 ആയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് അതിവേഗം പടരുകയാണ്. സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1104 ആയി. യുഎഇയില്‍ 72 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.