കേരളത്തിൽ ആദ്യ കൊവിഡ് മരണം; 69കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്

single-img
28 March 2020

കേരളത്തിൽ ആദ്യ കൊവിഡ് മരണം സംഭവിച്ചു. 69കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ദുബായിൽ നിന്നും എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യൂമോണിയയുടെ ലക്ഷണങ്ങളമാടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സയിലായിരുന്ന ഇയാൾ ബൈപാസ് സർജറിക്കും വിധേയയായിരുന്നു. വെൻറിലേറ്റർ ചികിത്സയിലായിരുന്ന ഇയാൾ ഇന്നു രാവിലെ 8.30നാണ് മരിച്ചത്.