ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ സന്ദർശനം; എംഎൽഎ ഹോസ്റ്റലിൽ ശുചീകരണം നടത്തി

single-img
28 March 2020

തിരുവനന്തപുരം: ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എംഎൽഎ ഹോസ്റ്റലിലും സന്ദർശനം നടത്തിയിരുന്നതായി വിവരം.ഇതേ തുടർന്ന് എംഎൽഎ ഹോസ്റ്റലും പരിസരപ്രദേശങ്ങളും കേരളാ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും, പി ടി തോമസ് എംഎൽഎയുടേയും മുറികളിൽ ഇയാൾ സന്ദർശനം നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇരുവരുടേയും മുറികൾ പ്രത്യേകം ശുചീകരിച്ചു. എംഎൽഎമാർ എല്ലാവരുടം തന്നെ ജാഗ്രത പാലിക്കണമെന്നും , ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്.

കാസർഗോഡ് കൊവിഡ് ബാധിതനുമായി സന്ബർക്കം പുലർത്തിയതിനെ തുടർന്ന്. കാസർഗോഡ് ജില്ലയിലെ രണ്ടു എംഎൽഎമാർ നിലവിൽഡ നിരീക്ഷണത്തിലാണ്.