കൊറോണക്കാലത്ത് ഫെഫ്കയുടെ ബോധവത്കരണ വീഡിയോ; സൂപ്പർ ഹീറോ സുനി റിലീസ് ചെയ്തു

single-img
28 March 2020

കൊറോണ എന്ന മാഹാമാരിയെ നേരിടാൻ പൊരുതുകയാണ് കൊച്ചു കേരളവും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജനങ്ങളിലേക്ക് ബോധവത്കരണവുമായി എത്തുകയാണ ഫെഫ്ക. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിനായി എട്ടാമത്തെ ഹ്രസ്വചിത്രമാണ് ഫെഫ്ക ഇറക്കിയിരിക്കുന്നത്.

ഫെഫ്ക തുടങ്ങാനിരുന്ന എന്റര്‍ടൈന്‍മെന്‍റ് യൂ ട്യൂബ് ചാനല്‍ വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സൂപ്പര്‍ഹീറോ സുനി ‘ എന്ന പേരിലാണ് പുതിയ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിഷ്‌ണു ഉണ്ണികൃഷ്ണന്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

മുത്തുമണി അഭിനയിച്ച വണ്ടര്‍ വുമണ്‍ വനജ, ജോണി ആന്‍റണി അഭിനയിച്ച സൂപ്പര്‍മാന്‍ സദാനന്ദന്‍, വണ്ടര്‍ വുമണ്‍ വിദ്യയായി അന്ന രേഷ്‌മ രാജന്‍, സോഹന്‍ സീനുലാലിന്റെ സൂപ്പര്‍മാന്‍ സുബൈര്‍, ‘സൂപ്പര്‍മാന്‍ അന്തോണി’, രജീഷ വിജയന്‍ അഭിനയിച്ച ‘വണ്ടര്‍ ഗേള്‍ സാറ’, സിദ്ധാര്‍ഥ് ശിവയുടെ സൂപ്പര്‍മാന്‍ ഷാജി എന്നിവയാണ് ഇതിന് മുമ്പ് റിലീസ് ചെയ്ത വീഡിയോകള്‍ . എല്ലാ ഹ്രസ്വചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

9 സാധാരണ കഥാപാത്രങ്ങള്‍, 9 അസാധാരണ സന്ദര്‍ഭങ്ങള്‍, ഒറ്റ വില്ലന്‍.. കൊറോണ… എന്ന ടാഗ് ലൈനില്‍ ആണ് ചിത്രങ്ങള്‍ എത്തുന്നത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

ഫെഫ്ക തുടങ്ങാനിരുന്ന എന്റര്‍ടൈന്‍മെന്‍റ് യൂ ട്യൂബ് ചാനല്‍ വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സൂപ്പര്‍ഹീറോ സുനി ‘ എന്ന പേരിലാണ് പുതിയ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിഷ്‌ണു ഉണ്ണികൃഷ്ണന്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

വണ്ടര്‍ വുമണ്‍ വനജ, സൂപ്പര്‍മാന്‍ സദാനന്ദന്‍, വണ്ടര്‍ വുമണ്‍ വിദ്യ, സൂപ്പര്‍മാന്‍ സുബൈര്‍, ‘സൂപ്പര്‍മാന്‍ അന്തോണി’, വണ്ടര്‍ ഗേള്‍ സാറ’, സൂപ്പര്‍മാന്‍ ഷാജി എന്നിവയാണ് ഇതിന് മുമ്പ് റിലീസ് ചെയ്ത വീഡിയോകള്‍ . എല്ലാ ഹ്രസ്വചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്.

9 സാധാരണ കഥാപാത്രങ്ങള്‍, 9 അസാധാരണ സന്ദര്‍ഭങ്ങള്‍, ഒറ്റ വില്ലന്‍.. കൊറോണ… എന്ന ടാഗ് ലൈനില്‍ ആണ് ചിത്രങ്ങള്‍ എത്തുന്നത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

മഞ്ജു വാര്യര്‍ , കുഞ്ചാക്കോ ബോബന്‍ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണന്‍ , രജീഷ വിജയന്‍ , കുഞ്ചന്‍ , അന്ന രാജന്‍ , മുത്തുമണി , ജോണി ആന്റണി , സോഹന്‍ സീനുലാല്‍ , സിദ്ധാര്‍ത്ഥ ശിവ എന്നിവരാണ് ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്