ഭക്ഷണം ലഭിക്കാതെ വന്നാൽ അക്രമാസക്തരാകും; തെരുവുനായ്‌ക്കൾക്കും ഭക്ഷണത്തിന് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

single-img
27 March 2020

ലോക്ക് ഡൌൺ നൽവിൽ വന്നതോടെ സംസ്ഥാനത്തെ തെരുവുകൾ വിജനമായതോടെ തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജീവിക്കാൻ ആവശ്യമായ ഭക്ഷണം ലഭിക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌.

കൂടുതൽ ദിവസങ്ങളിൽ ഭക്ഷണംലഭിക്കാത്ത അവസ്ഥ വന്നാൽ അവർ അക്രമാസക്തരാകാനും ഇടയുണ്ട്‌. ഈ സാഹചര്യത്തിൽ അത്തരത്തിലുള്ള ജന്തുക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.