ക്വാറന്റൈനില്‍ കഴിയുന്നതിനിടെ കാമുകിയെ കാണാനെത്തി; ഇരുവരെയും ഐസൊലേഷനില്‍ എത്തിച്ച് പോലീസ്

single-img
27 March 2020

വിദേശത്തുനിന്നും എത്തിയതിനെ തുടർന്നുള്ള സമ്പര്‍ക്ക വിലക്കിനിടെ കാമുകിയെ കാണാനിറങ്ങിയ യുാവാവിനെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ മധുരയില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ ശിവഗംഗയിലുള്ള കാമുകിയുടെ വീട്ടിൽ കാണാനായി എത്തിയത്.

തുടർന്ന് കാമുകിയുടെ വീട്ടില്‍ നിന്ന് യുവാവിനെ പിടികൂടിയ പോലീസ് ഇരുവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 24 വയസുള്ള യുവാവ് അടുത്തിടെയാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തിന് എതിരാണെന്നും ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ഗുരുതരമായതു കൊണ്ടാണ് പെണ്‍കുട്ടിയെ കാണാന്‍ പോയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.