മദ്യം കിട്ടാത്തതിനെ തുടർന്ന് കുന്നംകളുത്ത് യുവാവ് ആത്മഹത്യ ചെയ്തു

single-img
27 March 2020

ലോക് ഡൗണിനെതുടർന്ന് മദ്യശാലകളും ബാറുകളും പൂട്ടിയ സാഹചര്യത്തിൽ മദ്യം കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുന്നംകുളം തുവാനൂർ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്. 

മദ്യം കിട്ടാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ മൊഴിയെ ആധാരമാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

സനോജ് അവിവാഹിതനാണ്. മദ്യശാലകൾ അടച്ചിട്ടത് സാമൂഹ്യപ്രശ്നമാകുമോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.