ജൂണ്‍ 30വരെയുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിര്‍ത്തിവച്ച് ഐസിസി

single-img
27 March 2020

ലോകവ്യാപകമായി കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളുമായി ഐസിസി. ഈ വർഷം ജൂണ്‍ 30 വരെയുള്ള എല്ലാ മല്‍സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. അടുത്ത ടി20 ലോകകപ്പിനുള്ള യോഗ്യതാ മല്‍സരങ്ങള്‍, 2023ൽ നടക്കേണ്ട ലോകകപ്പിന്റെ യോഗ്യതാ മല്‍സരങ്ങള്‍ എന്നിവയെല്ലാം പുതിയ തീരുമാനത്തോടെ ജൂണ്‍ 30ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ.

ഐസിസിയുടെ ഇവന്റ്‌സ് മേധാവി ക്രിസ് ടെറ്റ്‌ലിയാണ് തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ കാലയളവിൽ ഉള്ളിൽ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായാല്‍ അതിന് അനുസരിച്ച് അപ്പോൾ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. മത്സരങ്ങളുടെ തീയതികൾ പുനര്‍ നിശ്ചയിച്ചാല്‍ ആ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകവ്യാപകമായി നിലനിൽക്കുന്ന ആരോഗ്യപരമായ ആശങ്കകളും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിയന്ത്രണങ്ങളും കാരണമാണ് ഐസിസി ഈ തീരുമാനം എടുത്തതെന്ന് ടെറ്റ്‌ലി പറഞ്ഞു.