കൊറോണ: കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് അല്ലു അര്‍ജ്ജുന്റെ സാമ്പത്തിക സഹായം ഒരുകോടി 25 ലക്ഷം രൂപ

single-img
27 March 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കാൻ മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവുമായി നടൻ അല്ലു അർജുൻ. ഈ തുക യഥാക്രമം 25 ലക്ഷം രൂപ കേരളത്തിനും ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും നൽകും. ഇതാദ്യമായല്ല അല്ലു അർജ്ജുൻ കേരളത്തെ സഹായിക്കുന്നത്. ഇതിന് മുൻപ് പ്രളയം ഉണ്ടായപ്പോഴും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു.

കൊറോണ ഭീഷണിയിൽ മലയാള സിനിമാ വ്യവസായം നിശ്ചലമായപ്പോൾ കേരളത്തിലെ ഫെഫ്ക ജീവനക്കാര്‍ക്ക് സഹായം നൽകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേപോലെ തന്നെ ആന്ധ്രാപ്രദേശ്- തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്‍കി മഹേഷ് ബാബുവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഒരു കോടി രൂപ നൽകാമെന്ന് നടന്‍ പവന്‍ കല്യാണ്‍ അറിയിച്ചത്.